ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്

post

15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

17 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍  രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവര്‍:

മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേര്‍ (6 പുരുഷന്മാര്‍ ഒരു സ്ത്രീ), കൃഷ്ണഗിരി സ്വദേശി (40), കണ്ണൂര്‍ പാനൂര്‍ സ്വദേശി (40), കൂത്തുപറമ്പ് സ്വദേശി (42),  മേപ്പാടി സ്വദേശി (21), വാഴവറ്റ സ്വദേശി (56), മീനങ്ങാടി താമസിക്കുന്ന നാഗാലാന്‍ഡ് സ്വദേശികള്‍  (25, 23), വെള്ളമുണ്ട സമ്പര്‍ക്കത്തിലുള്ള വെള്ളമുണ്ട സ്വദേശിനി (26) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഓഗസ്റ്റ് 30 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന  കെല്ലൂര്‍ സ്വദേശി (30), ഓഗസ്റ്റ് 31 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ആറാട്ടുതറ സ്വദേശികള്‍ (32), തമിഴ്‌നാട് സ്വദേശിയായ ചരക്കു വാഹന ഡ്രൈവര്‍ (21) എന്നിവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായി.

17 പേര്‍ക്ക് രോഗ മുക്തി

ബത്തേരി, മുണ്ടക്കുറ്റി സ്വദേശികളായ മൂന്ന് പേര്‍ വീതം, രണ്ട് മേപ്പാടി സ്വദേശികള്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി, കാക്കവയല്‍, കെല്ലൂര്‍, അട്ടമല, പാക്കം, വരദൂര്‍, കോറോം സ്വദേശികളായ ഓരോരുത്തരും ഒരു പന്തല്ലൂര്‍ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

131 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (03.09) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 185 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്നലെ വന്ന 26 പേര്‍ ഉള്‍പ്പെടെ 247 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 969 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 52160 സാമ്പിളുകളില്‍ 50205 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 48645 നെഗറ്റീവും 1560 പോസിറ്റീവുമാണ്.

കണ്ടൈന്‍മെന്റ് സോണ്‍ 

പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ( കോളേരി )കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.