എക്കോകാര്‍പെറ്റ്‌സ് വളവനാട് റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കമായി

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയുടെ കരുത്തില്‍ എക്കോകാര്‍പെറ്റ്‌സ് വളവനാട് റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡിലെ റോഡാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് നിര്‍വ്വഹിച്ചു.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എട്ട് തൊഴിലാളികള്‍ ചേര്‍ന്ന് 225 മീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ജോലികള്‍ മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍. ചടങ്ങില്‍ കണ്‍വീനര്‍ വി. സി. രാജീവന്‍, സി.ഡി.എസ്. അംഗം വിജയലക്ഷ്മി രാധാകൃഷ്ണന്‍, ഹരികൃഷ്ണന്‍, രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.