കോവിഡ് 19: ജില്ലയില്‍ 613 പേര്‍ ചികിത്സയില്‍

post

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 613 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇന്നലെ 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 47,052 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 43,627 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 291 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 355 സാമ്പിളുകള്‍ അയച്ചു. 4,725 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4,065 പേര്‍ രോഗമുക്തി നേടി. ഇനി 2,458 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 1,17,308 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 1,405 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 10,225 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847.