കോവിഡ്: ജില്ലയില്‍ 123 പേര്‍ക്കുകൂടി രോഗമുക്തി

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 123 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2,787 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 47 പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 24 പേരും എംഐടി ഡിസിടിസിയില്‍ നിന്ന് 20 പേരുമാണ് രോഗമുക്തി നേടിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 10 പേരും എന്‍ടിടിഎഫ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നിന്ന് ഒന്‍പത് പേരും രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് വീതവും രോഗം ഭേദമായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, മഞ്ചേരി എം സി എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും രോഗമുക്തി നേടി വീടുകളുലേക്ക് മടങ്ങി.
16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 16 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, 34, 53, കല്ല്യാശ്ശേരി 18, ചെറുകുന്ന് 13, ചെമ്പിലോട് 16, കൂത്തുപറമ്പ നഗരസഭ 6, 25, നാറാത്ത് 9, ഇരിട്ടി നഗരസഭ 21,23, ന്യൂമാഹി 3, മുഴപ്പിലങ്ങാട് 12, പാനൂര്‍ നഗരസഭ 28, തൃപ്പങ്ങോട്ടൂര്‍ 10 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ ഒന്‍പതാം വാര്‍ഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 16,26 കരിവെള്ളൂര്‍ പെരളം 1, ഉളിക്കല്‍ 11, 12 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.