എറിയാട് 13 വാര്‍ഡുകളില്‍ കൂടി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

തൃശൂര്‍ : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ കൂടി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മൂന്ന്, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എറിയാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തിങ്കളാഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എറിയാട്ടെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 12 വാര്‍ഡുകള്‍ (മറ്റം ഗ്രൗണ്ട് മുതല്‍ കോലാരി ഇടവഴി കണ്ടിയൂര്‍ റോഡ് മുതല്‍ മാര്‍ക്കറ്റ് റോഡ്-പറയ്ക്കാട് റിംഗ് റോഡ്, പാറക്കല്‍ റോഡ്, കരുണാകരന്‍ റോഡ്, ഗാന്ധിനഗര്‍ റോഡ്, വാക്കളം റോഡ്) എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണാക്കി.
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് (പൊങ്ങണംകാട്, മാറ്റാംപുറം-കടവാരം റോഡ്, തെക്കേമൂല റോഡ്, ഇരുമ്പുപാലം മുതല്‍ ഓട്ടോറിക്ഷ പേട്ട വരെ തീയ്യത്ത് ലൈന്‍, പെരേപ്പാടം റോഡ്) കണ്ടെയ്ന്‍മെന്റ് സോണാക്കി.
രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, അഞ്ച് വാര്‍ഡുകള്‍, തളിക്കുളം ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് എന്നിവിടങ്ങളില്‍ നിയന്ത്രണം ഒഴിവാക്കി.