രോഗമുക്തര്‍ 67, കോവിഡ് രോഗികള്‍ 25

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (സെപ്തംബര്‍ 01) രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തി. 67 പേര്‍ രോഗമുക്തരായപ്പോള്‍ രോഗം ബാധിച്ചത് 25 പേര്‍ക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധിതര്‍ വര്‍ധിച്ചത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇന്നലത്തെ രോഗബാധയുടെ നിരക്ക് ആശ്വാസം പകരുന്നതാണ്.

ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 01) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി  21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 പേര്‍  രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍

തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശി(44) ആഫ്രിക്കയില്‍ നിന്നും തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(46) സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയവര്‍

ഇരവിപുരം വാളത്തുംഗല്‍ സ്വദേശി(36) തമിഴ്നാട്ടില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആദിച്ചനല്ലൂര്‍ കൈതക്കുഴി സ്വദേശി(86), കൊട്ടാരക്കര ചന്തമുക്ക് സ്വദേശി(22), അയത്തില്‍ ശാന്തി നഗര്‍ സ്വദേശിനി(48), കടപ്പാക്കട  ശാസ്ത്രി ജംഗ്ഷന്‍ സ്വദേശിനി(59), കിളികൊല്ലൂര്‍ കല്ലുംതാഴം സൗഹാര്‍ദ്ദ നഗര്‍ സ്വദേശിനി(61), പുന്തലത്താഴം പുലരി നഗര്‍ സ്വദേശി(61), പുളിയത്ത്മുക്ക് ശാന്തി നഗര്‍ സ്വദേശി(60), വടക്കേവിള പട്ടത്താനം ജെ എന്‍ ആര്‍ എ നഗര്‍ സ്വദേശി(36), ശക്തികുളങ്ങര സ്വദേശിനി(47), ചവറ പുതുക്കാട് സ്വദേശി(71), ചവറ പൈയ്യലക്കാവ് സ്വദേശിനി(29), തലവൂര്‍ ഞാറക്കാട് സ്വദേശി(46), തൃക്കോവില്‍വട്ടം മുഖത്തല കുറുമണ്ണ സ്വദേശിനി(26), തേവലക്കര കോയിവിള പുത്തന്‍സങ്കേതം സ്വദേശിനി(50), നെടുവത്തൂര്‍  നീലേശ്വരം  സ്വദേശിനി(26), പത്തനാപുരം കുണ്ടയം  സ്വദേശി(24), പ•ന ആക്കല്‍ ഭാഗം സ്വദേശിനി (52), പിറവന്തൂര്‍ വാഴത്തോപ്പ്  സ്വദേശിനി(79), പെരിനാട് വെള്ളിമണ്‍ സ്വദേശി(60), മേലില ചേത്തടി ജംഗ്ഷന്‍  നിവാസി(28)(തമിഴ്നാട് സ്വദേശി), വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി(45), 

ആരോഗ്യപ്രവര്‍ത്തക

ഇളമ്പള്ളൂര്‍ പെരുമ്പുഴ ആറാട്ടുവിള സ്വദേശിനി(31) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക.