ജില്ലയില്‍ 225 പേര്‍ക്ക് കൂടി കോവിഡ്

post

142 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂര്‍ സ്വദേശികളായ 48 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

രോഗം സ്ഥിരീകരിച്ചവരില്‍ 208 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 32 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 28, വിസ്മയ ക്ലസ്റ്റര്‍ 16, ആര്‍എംഎസ് ക്ലസ്റ്റര്‍ 13, ദയ ക്ലസ്റ്റര്‍ 12, അമല ക്ലസ്റ്റര്‍ 12, മദീന ക്ലസ്റ്റര്‍ 3, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 3, ജനത ക്ലസ്റ്റര്‍ 2, ഗുരുവായൂര്‍ ക്ലസ്റ്റര്‍ 2. മറ്റ് സമ്പര്‍ക്ക കേസുകള്‍ 82. കൂടാതെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 11 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍. ശനിയാഴ്ചയിലെ കണക്ക്.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 94

സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 46

എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42

ജനറല്‍ ആശുപത്രി തൃശൂര്‍-14

കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 57

കില ബ്ലോക്ക് 1  മുളങ്കുന്നത്തുകാവ്-99

കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70

വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-169

വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-210

എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-56

ചാവക്കാട് താലൂക്ക് ആശുപത്രി-23

ചാലക്കുടി  താലൂക്ക് ആശുപത്രി-15

സി.എഫ്.എല്‍.ടി.സി കൊരട്ടി-69

കുന്നംകുളം താലൂക്ക് ആശുപത്രി-13

ജി.എച്ച് . ഇരിങ്ങാലക്കുട-8

ഡി .എച്ച്. വടക്കാഞ്ചേരി-3

അമല ഹോസ്പിറ്റല്‍ തൃശൂര്‍-34

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -13

എലൈറ്റ്  ഹോസ്പിറ്റല്‍ തൃശൂര്‍-4

പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-89

ഹോം ഐസോലേഷന്‍-54

8891 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 222 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. ശനിയാഴ്ച 3970 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4407 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 85726 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .

ശനിയാഴ്ച 375 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 95 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 360 പേരെ ആകെ സ്‌ക്രീനിംഗ്  ചെയ്തു