ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026: കായികപ്രതിഭകളെ കണ്ടെത്താൻ സംസ്ഥാനതല പദ്ധതി

post

കുട്ടികളിലും യുവജനങ്ങളിലും കായികാഭിരുചി വളർത്തുന്നതിനും മികച്ച കായികപ്രതിഭകളെ കണ്ടെത്തി ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി കായിക യുവജനകാര്യാലയം ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026 പദ്ധതി നടപ്പാക്കുന്നു. ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026. അടിസ്ഥാനതലത്തിൽ കായികപ്രതിഭകളെ കണ്ടെത്തി ദേശീയ, അന്തർദേശീയ കായികവേദികളിൽ മികവ് തെളിയിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


പദ്ധതിയുടെ ആദ്യ പതിപ്പിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിലൂടെ യുവ കായികതാരങ്ങൾക്ക് കഴിവുകൾ തെളിയിക്കാനും മികവ് പുലർത്താനും ക്രമീകൃതമായ വേദിയൊരുക്കുകയാണ് ലക്ഷ്യം.അടിസ്ഥാനതലത്തിൽ കായികപ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനവും ആവശ്യമായ പിന്തുണയും നൽകി ദേശീയ, അന്തർദേശീയ കായികവേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പ്രാപ്തരായ താരങ്ങളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ദീർഘകാല കാഴ്ചപ്പാട്.

2036 ഒളിമ്പിക്‌സ് ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കായിക മുന്നേറ്റത്തിൽ കേരളത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026. അടിസ്ഥാനതലത്തിൽ കണ്ടെത്തുന്ന പ്രതിഭകൾക്ക് വിദഗ്ധ പരിശീലനവും തുടർച്ചയായ പിന്തുണയും ഉറപ്പാക്കി ഭാവിയിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറുന്ന ഒളിമ്പ്യൻമാരെ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ ആദ്യ പതിപ്പിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഓട്ടമത്സരങ്ങൾ, ലോംഗ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നിവയാണ് മത്സരയിനങ്ങൾ. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള അണ്ടർ-18 വിഭാഗം യുവ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവുകൾ തെളിയിക്കാനും അവസരമൊരുക്കും.


മൂന്ന് ഘട്ടങ്ങളിലായി മത്സരങ്ങൾ

മികച്ച കായികപ്രതിഭകളെ കണ്ടെത്തുന്നതിനായി മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഉപജില്ലാതലം: സംസ്ഥാനത്തെ 163 ഉപജില്ലകളിലും മത്സരങ്ങൾ നടത്തി മികച്ച താരങ്ങളെ കണ്ടെത്തും.

ജില്ലാതലം: ഉപജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ 14 ജില്ലകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.

സംസ്ഥാനതലം: ജില്ലാതല മത്സരങ്ങളിൽ യോഗ്യത നേടുന്ന താരങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും.


മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലയ്ക്ക് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി സമ്മാനിക്കും. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് ക്യാഷ് അവാർഡുകളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പും പരിശീലന സഹായവും നൽകാനും പദ്ധതിയുണ്ട്. ഇവ സർക്കാർ അംഗീകാരത്തിന് വിധേയമായിരിക്കും.


പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, സംസ്ഥാന സിലബസ് സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. പദ്ധതിയുടെ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക, കായികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സ്കൂൾതലത്തിൽ പ്രതിഭകളെ കണ്ടെത്തുക, ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന പങ്ക്.


പദ്ധതിയുടെ ആദ്യ പതിപ്പ് കേരളത്തിൽ ക്രമീകൃതമായ കായികപ്രതിഭാ കണ്ടെത്തൽ സംവിധാനത്തിന് അടിത്തറയിടും. ആദ്യ പതിപ്പിന്റെ അനുഭവങ്ങളും ഫലങ്ങളും വിലയിരുത്തി തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ കായിക ഇനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതും പരിഗണിക്കും. അടിസ്ഥാനതലത്തിൽ കണ്ടെത്തുന്ന പ്രതിഭകൾക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകി ദേശീയ, അന്തർദേശീയ കായികവേദികളിൽ കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിക്കാൻ കഴിയുന്ന ഭാവി ചാമ്പ്യന്മാരായി വളർത്തിയെടുക്കുകയാണ് ആത്യന്തിക ലക്ഷ്യം.


കേരളത്തിലെ അടിസ്ഥാനതല കായികവികസനം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തുടനീളമുള്ള മികച്ച കായികപ്രതിഭകളെ കണ്ടെത്തി അവർക്ക് തുടർപരിശീലനവും വളർച്ചയ്ക്കുള്ള അവസരങ്ങളും ഉറപ്പാക്കുന്നതിനും ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026 സഹായകമാകും. ഭാവിയിലെ കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ദേശീയ, അന്തർദേശീയ കായികവേദികളിൽ കേരളത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ പദ്ധതി.