മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (11.11.2026)

post

* മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കേരള സംസ്ഥാന കമ്മീഷന്‍ 2022ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടിയും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടിയും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിച്ചു.


* കാസര്‍കോട്, വയനാട് 400 കെവി പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 15.03.2026ലെ ഉത്തരവ് പ്രകാരം അംഗീകരിച്ച പ്രത്യേക നഷ്ടപരിഹാര പാക്കേജില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.


* പുതിയ നിയമനിര്‍മാണത്തിനും  ബില്ലുകള്‍ പാസാക്കാനുമായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ നിയമസഭ ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.