വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

post

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി നല്‍കുന്ന 2026-ലെ വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍, കലാരംഗം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.


അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കൂടാതെ, ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചവരായിരിക്കണം. നവംബര്‍ 30 നകം അപേക്ഷിക്കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന നോമിനേഷനുകള്‍ അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ വനിതാ ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.wcd.kerela.gov.in ല്‍ ലഭ്യമാണ്.