സര്‍ഗോത്സവത്തിന് നാളെ തുടക്കം

കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന കുട്ടികളുടെ സംസ്ഥാനതല കലാമേളയായ സര്‍ഗോത്സവത്തിന് കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നാളെ (ജനു.നാല്) തുടക്കം കുറിക്കുംമെന്ന് ജില്ലാ കളക്റ്റര്‍ എസ്.സാംബശിവറാവുകളക്റ്ററേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 8.30 ന് കാരപ്പറമ്പ് ജങ്ക്ഷനില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവ വേദി ഉണരും.മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജനു അഞ്ചിന് തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും ജനു.ആറ് വൈകീട്ട് അഞ്ചിന് പട്ടികജാതിപട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ നിയമസാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും.എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
പരമ്പരാഗത ഗോത്ര നൃത്തം ഗോത്ര ഗാനം, സംഘനൃത്തം, നാടോടി നൃത്തം, നാടകം തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും .20 മോഡല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നുമെത്തുന്ന ആയിരത്തി അഞ്ഞുറോളം വിദ്യാര്‍ത്ഥികളാണ് സര്‍ഗോത്സവത്തില്‍ പങ്കെടുക്കുക. സീനിയര്‍ വിഭാഗത്തില്‍ 19 ഇനങ്ങളിലും ജൂനിയര്‍ വിഭാഗത്തില്‍ 12 ഇനങ്ങളിലുമാണ് മത്സരം. മത്സരത്തിനെത്തുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കും 14 സെന്ററുകളിലായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ഹോം, കാസിയ അപ്പാര്‍ട്ട്‌മെന്റ്, ആനന്ദഭവന്‍ ടൂറിസ്റ്റ് ഹോം, കിര്‍ത്താഡ്‌സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.മത്സരത്തിന് തലേ ദിവസമുള്‍പ്പെടെ നാലു ദിവസവും ഭക്ഷണശാലയും പ്രവര്‍ത്തിക്കും. പത്രദൃശ്യ മാധ്യമങ്ങള്‍ക്കും എഫ്.എം റേഡിയോകള്‍ക്കും പ്രത്യേക അവാര്‍ഡും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് ഡെ.ഡയറക്റ്റര്‍ വി.ശശീന്ദ്രന്‍ ,പട്ടികവര്‍ഗ വികസന ഓഫീസര്‍ സെയ്ദ് നയീം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.