കോവിഡ് 19 : കൗണ്‍സിലിങ് ക്ലാസ് സംഘടിപ്പിച്ചു

post

തൃശൂര്‍ : സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി, കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചൊവ്വന്നൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഏകദിന കൗണ്‍സിലിങ് ക്ലാസ് സംഘടിപ്പിച്ചു. കൊരട്ടിക്കര ഗവ: യു.പി.സ്‌കൂളില്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജിമോള്‍ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ.പി.സുജന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തംഗം  ഷീലാകുമാരി, പ്രധാന അധ്യാപിക ദീപ ടീച്ചര്‍, കോര്‍ഡിനേറ്റര്‍ പ്രതീഷ് മൂലേപ്പാട് എന്നിവര്‍ സംസാരിച്ചു.

ധന്യ ആബിദ് കൗണ്‍സിലിങ് ക്ലാസിന് നേതൃത്വം നല്‍കി. കുട്ടികളും രക്ഷിതാക്കളും ക്ലാസ്സില്‍ പങ്കെടുത്തു.