കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് : സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കണം

post

2019-20 സാമ്പത്തിക വർഷത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നവംബർ 12ന് നടക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് അവാർഡുകൾ വിതരണം ചെയ്യും.


കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെഡൽ നേടിയ കായികതാരങ്ങൾ അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി നവംബർ 5ന് മുമ്പ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഇതിനായി എല്ലാ ജില്ലാ സ്‌പോർട്സ് കൗൺസിലുകളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെ സൗകര്യമനുസരിച്ച് ഏത് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും വെരിഫിക്കേഷൻ നടത്താവുന്നതാണ്. വെരിഫിക്കേഷൻ പൂർത്തിയാക്കിയ എല്ലാ കായികതാരങ്ങളും നവംബർ 12ന് കൃത്യസമയത്ത് തന്നെ സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എത്തിച്ചേരണമെന്ന് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2331546, 0471-2330167.