പി.ആർ.ഡി ലൈവ് ആപ്പിലേക്ക് നിയമനം

post

വിവര-പൊതുജനസമ്പർക്ക വകുപ്പിന് (I&PRD) കീഴിലുള്ള PRD Live App വാർത്താപദ്ധതിയിലേക്ക് ഒരു റിപ്പോർട്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ജേർണലിസത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോ​ഗ്യതയുള്ള ഓൺലൈൻ മീഡിയയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള, ലൈവ് സ്ട്രീമിം​ഗിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാവുന്നതാണ് വിലാസം:ഡയറക്ടർ, ഇൻഫർമേഷൻ - പൊതുജനസമ്പർക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 001. അവസാന തീയതി: നവംബർ 6. കൂടുതൽ വിവരങ്ങൾക്ക് prd.kerala.gov.in.