മഞ്ചേരി മെഡിക്കൽ കോളേജിന് ചരിത്രനേട്ടം: അതിസങ്കീർണ്ണമായ നട്ടെല്ല് ശസ്ത്രക്രിയ ആദ്യമായി സൗജന്യമായി വിജയകരമായി പൂർത്തിയാക്കി!

post

​സാധാരണക്കാർക്ക് താങ്ങാനാവാത്ത വലിയ തുക ചെലവ് വരുന്ന അതിസങ്കീർണ്ണമായ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി വീണ്ടും ജനസേവനത്തിൽ മാതൃകയാകുന്നു. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അപൂർവ്വ ശസ്ത്രക്രിയ നടക്കുന്നത്.

​വർഷങ്ങളായി നടുവേദനയും കാലുകൾക്ക് ബലക്കുറവും കാരണം കഷ്ടപ്പെടുകയും പലയിടങ്ങളിലും ചികിത്സ തേടി നിരാശയാവുകയും ചെയ്ത 69 വയസ്സുള്ള പദ്മിനി എന്ന രോഗിയാണ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തി പൂർണ്ണ സൗഖ്യം നേടിയത്.

​സ്വകാര്യ ആശുപത്രികളിൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന 'TLIF' (Transforaminal Lumbar Interbody Fusion) എന്ന സങ്കീർണ്ണമായ നട്ടെല്ല് ശസ്ത്രക്രിയയാണ് രോഗിക്ക് തികച്ചും സൗജന്യമായി ചെയ്തുകൊടുത്തത്. സർക്കാരിന്റെ കാസ്പ് (KASP) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വൻ തുകയുടെ ശസ്ത്രക്രിയ പദ്മിനിക്ക് സൗജന്യമായി ലഭ്യമാക്കിയത്.

​മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സ്പൈൻ സർജനുമായ പ്രൊഫ. ഡോ. ബിന്ദുലാൽ ആണ് ഈ അപൂർവ്വ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. അനസ്തെഷ്യ വിഭാഗം മേധാവി ഡോ. ബഷീർ, ഓപ്പറേഷൻ തിയേറ്റർ ഹെഡ് നഴ്സുമാർ, മറ്റ് നേഴ്സിങ് ആന്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘം ദൗത്യത്തിൽ പങ്കാളികളായി. ആശുപത്രി സൂപ്രണ്ടിന്റെയും മെഡിക്കൽ കോളേജ് ആശുപത്രി ടീമിന്റെയും പൂർണ്ണ പിന്തുണയും ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.

​ഒരു ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ (ICU) കൃത്യമായ നിരീക്ഷണത്തിന് ശേഷം പൂർണ്ണ ആരോഗ്യവതിയായ രോഗിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

​സാധാരണക്കാരായ രോഗികൾക്ക് താങ്ങായി, ആധുനിക മെഡിക്കൽ സൗകര്യങ്ങളും വിദഗ്ദ്ധ പരിചരണവും സൗജന്യമായി ലഭ്യമാക്കിക്കൊണ്ട് ജനമനസ്സുകളിൽ വലിയ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാൻ മഞ്ചേരി മെഡിക്കൽ കോളേജിന് സാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മഹത്തായ നേട്ടം.

​മികച്ച സേവനം കാഴ്ചവെച്ച മുഴുവൻ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോക്ടർ അബ്ദുൽ മജീദ് കെ Trending കോളേജ് District സൂപ്രണ്ട് ഡോക്ടർ സ് എ ഹാഫിസ് അഭിനന്ദിച്ചു.