ഭൂപരിഷ്‌കരണ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി
വി ഡി സതീശൻ സർക്കാർ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഭൂപരിഷ്‌കരണ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് പഠനത്തിനും ശിപാർശ സമർപ്പിക്കാനും മുൻ ലാൻഡ് റവന്യൂ കമീഷണർ എ ടി ജെയിംസ് അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ ഗവ. പ്ലീഡർ എൽ അലോഷ്യസ് തോമസ്, മുൻ ഡെപ്യൂട്ടി കളക്ടർ എം എസ് സാബു, നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലോ അതിനു മുകളിലോ ഉള്ള പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ലാൻഡ് ബോർഡ് സെക്രട്ടറി മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും.








