മന്ത്രിസഭായോഗ തീരുമാനങ്ങൾ (09.09.2026)

post

മന്ത്രിസഭായോഗ തീരുമാനങ്ങൾ (09.09.2026)


*സുപ്രീം കോടതിയിൽ സംസ്ഥാനത്തിനു വേണ്ടി കേസുകൾ നടത്തുന്നതിന് സീനിയർ അഭിഭാഷകരുടെ പാനൽ രൂപീകരിച്ചു.


*സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 62 വയസ്സായി ഉയർത്തി.


*കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ 2023-ൽ അതിക്രമത്തിന് ഇരയായ കോഴിക്കോട് സ്വദേശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.


*ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സി. പ്രദീപ് കുമാറിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിച്ചു.