മന്ത്രിസഭായോഗ തീരുമാനങ്ങൾ 29-07-2026

post

മന്ത്രിസഭായോഗ തീരുമാനങ്ങൾ 29-07-2026

…………………………………………………………

ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായും ഒഴിവാക്കുന്നതിന് അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പദ്ധതികൾ ഉൾപ്പെടുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും.


സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും


പ്ലാൻ സ്പേസ് 2.0 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജി ഐ എസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തിൽ ലൊക്കേഷൻ കോർഡിനേറ്റുകൾ, ഫണ്ട് സ്രോതസ്സുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പ്ലാൻ സ്പേസ് 2.0 വിപുലീകരിക്കും.


സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സമഗ്ര രജിസ്ട്രി തയ്യാറാക്കും. കാലഹരണപ്പെട്ടതും സമാന സ്വഭാവമുള്ളതുമായ സ്ഥാപങ്ങൾ സംയോജിപ്പിക്കും .


പദ്ധതികളുടെ നടത്തിപ്പിന് തടസമാകുന്ന നിയമപരമായ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി കാലഹരണപ്പെട്ടതും പരസ്പര വിരുദ്ധവുമായ നിയമങ്ങൾ അവലോകനം ചെയ്തു ഭേദഗതി വരുത്തും.


പൊതുജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടലുകൾ ലളിതമാക്കാൻ പ്രോസസ് റീ-എഞ്ചിനീയറിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങൾ പൂർണമായും ആധുനികവൽക്കരിക്കും.


മുൻഗണനാ പദ്ധതികളുടെ നിർവഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി സെക്രട്ടറിമാരുടെ ഒരു എംപവേർഡ് കമ്മിറ്റി രൂപീകരിക്കും

തിരുവനന്തപുരം ജില്ലയിൽ ബ്രഹ്‌മോസ് ഏറോസ്‌പേസിന് നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൂടി ഡി ആർ ഡി ഒ യ്ക്കു വിട്ടുനൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു


കെൽട്രോണിന്റെ അഗീകൃത ഓഹരി മൂലധനം നിലവിലുള്ള 35 കോടി രൂപയിൽ നിന്നും 60 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു


അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (വിജിലൻസ്) ആയി ജി ശശീന്ദ്രനെ നിയമിച്ചു.


ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എല്ലാ ട്രേഡ് യൂണിയനുകളുമായി സംസാരിച്ചു തീരുമാനമെടുക്കും


കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ആയി ഡോ. കെ കെ രാമചന്ദ്രനെ നിയമിച്ചു