തണ്ണീര്‍മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് സ്രവ പരിശോധനയ്ക്കുള്ള കിയോസ്‌ക് സ്ഥാപിച്ചു

ആലപ്പുഴ : തണ്ണീര്‍മുക്കം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ കോവിഡ് 19 സ്രവ പരിശോധനയ്ക്കായി കിയോസ്‌ക് സ്ഥാപിച്ചു. കിയോസ്‌കിന്റെ ഉദ്ഘാടനം എ എം ആരിഫ് എംപി നിര്‍വഹിച്ചു. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 23 ഡിവിഷനുകളില്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തണ്ണീര്‍മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും കിയോസ്‌ക് സ്ഥാപിച്ചത്.
ഒരു ലക്ഷത്തി പതിനേഴായിരം രൂപ ചെലവിലാണ് ഒരു കിയോസ്‌ക് സ്ഥാപിക്കുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്ത കിയോസ്‌കുകള്‍ കെ.എസ്.ഡി.പി യാണ് ജില്ല പഞ്ചായത്തിന് നിര്‍മിച്ചു നല്‍കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സിന്ധു വിനു, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിതമനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.