വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കി ആദരിച്ചു

തൃശൂര്‍ : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നല്‍കി ആദരിച്ചു. നഗരസഭയുടെ അധ്യക്ഷന്‍ ആയിരിക്കെ അന്തരിച്ച കെ. പി വത്സലന്റെ സ്മരണാര്‍ത്ഥമാണ് ചാവക്കാട് നഗരസഭ എല്ലാവര്‍ഷവും എന്‍ഡോവ്‌മെന്റ് നല്‍കുന്നത്. നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങളില്‍ എ പ്ലസ് നേടിയവര്‍, നഗരസഭയില്‍ താമസിക്കുന്നവരും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍, പട്ടികജാതി, ചുമട്ടുതൊഴിലാളി, ബീഡിത്തൊഴിലാളി, മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങളില്‍ നിന്നും ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്കാണ് ആദരം.
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരം കെ. വി അബ്ദുള്‍ഖാദര്‍ എംഎല്‍എ വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി. ടി കുഞ്ഞുമുഹമ്മദ് പുരസ്‌കാരം നല്‍കി. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍. കെ അക്ബര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. സി ആനന്ദന്‍, എം. ബി രാജലക്ഷ്മി, എ. എ മഹേന്ദ്രന്‍, കെ. എച്ച് സലാം, സബൂറ ബക്കര്‍, സെക്രട്ടറി കെ പി വിശ്വനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ. എച്ച് അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.