വിദേശ ഭാഷകൾ ഓൺലൈൻ ആയി പഠിക്കാൻ അവസരം

post

കണ്ണൂർ: ഫ്രഞ്ച്, ജാപ്പനീസ്, ജർമ്മൻ ഉൾപ്പടെയുള്ള വിദേശ ഭാഷകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാനും അവയിൽ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കാനും അസാപ് അവസരമൊരുക്കുന്നു. അസാപ്പും വിവിധ രാജ്യങ്ങളുടെ അംഗീകൃത ഏജൻസികളും സംയുക്തമായിട്ടാണ് ഭാഷാ കോഴ്‌സുകൾ ഓൺലൈൻ ആയി നൽകുന്നത്. 15 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഈ കോഴ്‌സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. 

ആദ്യ ഘട്ടത്തിൽ ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകളും അടുത്ത ഘട്ടത്തിൽ സ്പാനിഷ് അറബിക് എന്നീ ഭാഷകളും കൂടി ഓൺലൈൻ ആയി അസാപ് നൽകി തുടങ്ങും. ഉയർന്ന നിലവാരത്തിലും കുറഞ്ഞ തുകയിലും വിദേശ ഭാഷകൾ പഠിക്കാനുള്ള അവസരമാണ് കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് ഇതിലൂടെ ഒരുക്കുന്നത്. ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകൾ പഠിക്കുവാനായി രജിസ്‌ട്രേഷൻ ആരംഭിച്ചു..

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനുമായുള്ള ലിങ്ക്: http://www.asapkerala.gov.in/?q=node/987

സംശയങ്ങൾക്കും വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപെടുക: 9495999671