ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്
സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളുടെയും യോഗം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ടെന്ന് ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചലച്ചിത്ര മേഖലയിലെ സംഘടനകൾക്ക് പറയാനുള്ളത് കേൾക്കും. കെ. എസ്. എഫ്. ഡി. ഡി, കേരള ചലച്ചിത്ര അക്കാഡമി എന്നിവയുടെ തലപ്പത്തേക്കുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിലവിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. അത് ഒരു സ്വകാര്യ സംഘടനയ്ക്കുള്ളിലെ വിഷയങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.






