മഴക്കെടുതി: 2.26 ലക്ഷം നഷ്ടം

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ആഗസ്റ്റ് 13) മഴക്കെടുതി മൂലം 10 വീടുകള്‍ ഭാഗികമായി  തകര്‍ന്നു. ആകെ 2.26 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കുന്നത്തൂര്‍, പത്തനാപുരം താലൂക്കുകളില്‍  നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലം താലൂക്കില്‍ മൂന്ന് വീടുകള്‍ക്ക് ഭാഗികകമായി നാശം. നഷ്ടം 1.2 ലക്ഷം രൂപ. കൊട്ടാരക്കരയില്‍ രണ്ട്  വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 45,000 രൂപയുടെ  നഷ്ടമുണ്ടായി. പുനലൂരില്‍ നാല് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. നഷ്ടം 36,000 രൂപ. കരുനാഗപ്പള്ളിയില്‍  ഒരു വീട് ഭാഗികമായി തകരുകയും 25,000 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു.