എം.ബി.എ: ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ഏതാനും സീറ്റ് ഒഴിവുണ്ട്. മേയ് 23ന് മുമ്പ് അപേക്ഷിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട എസ്.സി./ എസ്.ടി. വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.






