സർക്കാർ വനിതാ കോളേജിൽ നിയമനം; മെയ് 25ന് അഭിമുഖം

post

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 25 രാവിലെ 11ന് നടക്കും. സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി/ കൗൺസിലിംഗ് സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജിയിലുള്ള എം.എ അല്ലെങ്കിൽ എം.എസ്‌സി. ആണ് യോഗ്യത. ജീവനി ക്ലിനിക്കൽ/ കൗൺസിലിംഗ് മേഖലയിലെ പ്രവർത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ ഹാജരാകണം.