ബി.ടെക് ലാറ്ററൽ എൻട്രി: 26 വരെ അപേക്ഷിക്കാം

post

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് മേയ് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. മേയ് 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ  സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, ബി.വോക്, അല്ലെങ്കിൽ 10, +2  തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, ബി.എസ്‌സി. ബിരുദം നേടിയവരായിരിക്കണം. വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യതനേടേണ്ടത് നിർബന്ധമാണ്. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.