ജില്ലയില്‍ 10 ക്യാമ്പുകള്‍ അവസാനിച്ചു; 17 ക്യാമ്പുകള്‍ തുടരുന്നു

post

മലപ്പുറം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആരംഭിച്ച 27 ക്യാമ്പുകളില്‍ 10 ക്യാമ്പുകള്‍ അവസാനിച്ചു. ജില്ലയില്‍ നിലവില്‍ 17 ക്യാമ്പുകളാണ് തുടരുന്നത്. പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളും പൊന്നാനിയില്‍ രണ്ട് ക്യാമ്പുകളും  ഏറനാട് നാല് ക്യാമ്പുകളും നിലമ്പൂരില്‍ ഏഴ് ക്യാമ്പുകളും കൊണ്ടോട്ടിയില്‍ രണ്ട് ക്യാമ്പുകളുമാണ് തുടരുന്നത്. ജില്ലയില്‍ തുടരുന്ന 17 ക്യാമ്പുകളില്‍ 209 കുടുംബങ്ങളിലായി 602 പേര്‍ കഴിയുന്നു. നിലമ്പൂര്‍ താലൂക്കില്‍ 105 കുടുംബങ്ങളിലെ 294 പേരും ഏറനാടില്‍ 60 കുടുംബങ്ങളിലെ 172 പേരും പെരിന്തല്‍മണ്ണയില്‍ 12 കുടുംബങ്ങളിലെ 35 പേരും പൊന്നാനിയില്‍ 15 കുടുംബങ്ങളിലെ 34 പേരും കൊണ്ടോട്ടിയില്‍ 17 കുടുംബങ്ങളിലെ 67 പേരും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, ഭൂദാനം എല്‍.പി സ്‌കൂള്‍, പൂളപ്പാടം ജി.എല്‍.പി.എസ്,  കരുവാരകുണ്ട് എച്ച്.എസ്.എസ്, പോത്തുകല്ലിലെ ഗ്രാമപ്രകാശിനി വായനശാല, ഞെട്ടിക്കുളം എ. യു. പി. എസ്, ജി.എച്ച്.എസ് മരുത എന്നിവയും  ഏറനാട് താലൂക്കില്‍  കൂരാംകല്ല്്  അങ്കണവാടി, മൂലേപ്പാടം ജി. എല്‍.പി.എസ്, ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്‌സ്, ഓടക്കയം ജി.യു.പി.എസ്,  പെരിന്തല്‍മണ്ണയില്‍  എ.എം.യു.പി.എസ്  കൂട്ടില്‍, എം.ജെ അക്കാദമി, കൊണ്ടോട്ടിയില്‍ ജി.എം.യു.പി.എസ്  കൊണ്ടോട്ടി,  ജി.എച്ച്.എസ്.എസ് വാഴക്കാട്, പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ്, എരമംഗലം ദാറുസ്സലാം ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ ക്യാമ്പുകളാണ് തുടരുന്നത്.