താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.
ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം ആയതുകൊണ്ട് തന്നെ ഉപകരണങ്ങൾ ഏവരും കൃത്യമായി പരിപാലിച്ച് പോരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മൂലക്കല്‍ - ദേവധാര്‍ റോഡിലാണ് ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. എയർ വാക്കർ, ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോർഡ്, സ്കൈ വാക്കർ, സർഫ് ബോർഡ്, ക്രോസ് ട്രെയ്നർ, ബാക്ക് എക്സ്റ്റൻഷൻ, പുഷ് അപ് ബാർ, ആം പാഡിൽ ബൈക്ക്, ഹോഴ്സ് റൈഡർ, സിംഗിൾ ബാർ എന്നിങ്ങനെ 15 ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒഴൂർ പഞ്ചായത്തിലും ഓപ്പൺജിം സ്ഥാപിക്കുന്നുണ്ട്.
ചടങ്ങിൽ കായിക മേഖലയിൽ മികവ് തെളിയിച്ച കായിക താരങ്ങളെ മന്ത്രി അനുമോദിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ
എക്സിക്യുട്ടിവ് എഞ്ചിനിയർ എ.പി.എം മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ സർക്കിൾ ഇൻസ്പെക് ടർ ഓഫ് പോലിസ് കെ.ടി ബിജിത്ത്, താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അബ്ദു റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കാദർക്കുട്ടി, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി ലൈജു, പി.ബി.ഷൺമുഖൻ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.