കോവിഡ് പരിശോധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

post

കോഴിക്കോട്: ജില്ലയില്‍ പരിശോധിച്ച സ്രവ സാംപിളുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 3884 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 101184 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 95266 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 92701 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5918 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 235 പേര്‍ ഉള്‍പ്പെടെ ആകെ 3230 പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്. ഇതില്‍ 613 പേര്‍  കോവിഡ് കെയര്‍ സെന്ററുകളിലും,  2577 പേര്‍ വീടുകളിലും, 40പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 26 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28575 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

പുതുതായി വന്ന 433 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14578  പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 81500 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 104 പേര്‍ ഉള്‍പ്പെടെ 1067  പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 287 പേര്‍ മെഡിക്കല്‍ കോളേജിലും, 161 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 132 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 118 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 140 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 95 പേര്‍ മണിയൂര്‍  നവോദയ എഫ് എല്‍ ടി സിയിലും, 116 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 18 പേര്‍ എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി.സി ആണ് നിരീക്ഷണത്തിലുള്ളത്. 90 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.