എം.ബി.എ., എം.സി.എ. പ്രവേശനം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 2026 വർഷത്തെ എം.ബി.എ, എം.സി.എ കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിനും എസ്.ഇ.ബി.സി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) 500 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ) വിഭാഗത്തിന് അപേക്ഷാ ഫീസില്ല. ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി ഫീസ് അടയ്ക്കാം. അപേക്ഷകർ യു.ജി.സി അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560327, 2560361, 2560362.






