മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം
തിരുവനന്തപുരം ജില്ലയിൽ 2024-25 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ തെരെഞ്ഞെടുത്ത് പുരസ്‌ക്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്‌ട്രേർഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഫെബ്രുവരി 5 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കില്ല. തെരെഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡ് നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാ ഫോം സമീപത്തെ മൃഗാശുപത്രിയിൽ ലഭിക്കും.






