സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കൾ, സ്കോളർഷിപ്പ് വിതരണ പദ്ധതിയിൽ ഡിഗ്രി കോഴ്സുകളായി ചേർത്തിട്ടുള്ള ബി.എസ്‌സി അഗ്രികൾച്ചർ, ബി.എസ്‌സി എം.എൽ.ടി കോഴ്സുകൾ പ്രൊഫഷണൽ കോഴ്സുകളായി പരിഗണിച്ച് സ്കോളർഷിപ്പ് തുകയിൽ മാറ്റം വരുത്തുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും സർക്കാർ അംഗീകരിച്ചിട്ടുള്ള നിലവിലെ നിരക്കിൽ (6000 രൂപ) സ്കോളർഷിപ്പ് അനുവദിച്ച് നൽകുന്നതിനും തീരുമാനമായി. 2025-26 അധ്യയന വർഷത്തെ സ്കോളർഷിപ്പിനായി നിലവിലുള്ള എല്ലാ തൊഴിലാളികളുടെയും മേൽ പരാമർശിച്ച കോഴ്സുകളിൽ പഠിക്കുന്ന കുട്ടികൾ ജനുവരി 31 ന് മുൻപായി അപേക്ഷകൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.






