DNB (POST MBBS) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം-2025: പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള അവസരം

post

2025-26 അധ്യയന വർഷത്തെ DNB (POST MBBS) കോഴ്സിലേയ്ക്ക് പ്രവേശനത്തിനായി NEET PG സ്‌കോർ കുറച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള സൗകര്യം ജനുവരി 26 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. 'DNB (Post MBBS)-Candidate Portal' എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും. അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം ഹോം പേജിലെ 'Memo Details' എന്ന മെനു ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മുകളിൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപ്ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയക്കേണ്ട. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.