അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ട്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.






