ഡ്രൈവർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മുട്ടത്തറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ നിയമനത്തിന് (പ്രതിദിനം 730 രൂപ) അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 55 വയസ് കവിയരുത്. പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) വേണം.
താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നീ രേഖകൾ സഹിതം ഫെബ്രുവരി 7 വൈകിട്ട് 5 നകം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി. ഒ. തിരുവനന്തപുരം 695035 വിലാസത്തിൽ ലഭ്യമാക്കണം.






