പി.ജി.മെഡിക്കൽ കോഴ്സ് പ്രവേശനം: പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം
പുതുക്കിയ NEET PG 2025 യോഗ്യതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജനുവരി 26 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. 'PG Medical-2025 Candidate Portal' എന്ന ലിങ്കിൽ അവരവരുടെ അപേക്ഷ നമ്പരും, പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും. അപേക്ഷാർത്ഥികൾക്ക് പേര്, NEET-PG റോൾ നമ്പർ, NEET-PG സ്‌കോർ, NEET- PG റാങ്ക്, അനുവദനീയമായ സാമുദായിക/പ്രത്യേക റിസർവേഷനുകൾ, സമർപ്പിച്ച വാർഷിക കുടുംബ വരുമാനം, നേറ്റിവിറ്റി, ന്യൂനപക്ഷം, NRI ക്ലെയിമുകൾ എന്നിവ പോലുള്ള വിശദാംശങ്ങൾ പരിശോധിക്കാവും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2525300.






