വിദ്യാർഥികൾക്കുളള ലാപ്‌ടോപ് വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

post

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും. പ്രായപരിധി 18 മുതൽ 32 വയസ്സ്. കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. വായ്പാ കാലാവധി 3 വർഷമാണ്. അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപ്പറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുളള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണം. കെ.എസ്.എം.ഡി.എഫ്.സി കസ്റ്റമർ കെയർ നമ്പർ: 8714603031.