മഴക്കെടുതി : 8.5 ലക്ഷം നഷ്ടം

കൊല്ലം: ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 9 ) കനത്ത മഴയിൽ 23 വീടുകൾ ഭാഗികമായി തകർന്നു . 6 കിണറുകൾക്കും നാശമുണ്ടായതിൽ ആകെ 8.5 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കിലാണ് ഏറ്റവുമധികം വീടുകൾഇന്നലെ മാത്രം ഭാഗികമായി തകർന്നത് 7 എണ്ണം. ഇവിടെ 4 കിണറുകൾക്കും നാശമുണ്ട്. രണ്ടര ലക്ഷത്തിന്റെ നാശം കണക്കാക്കി. കുന്നത്തൂരിൽ 5 വീടുകൾക്ക് നാശമുണ്ടായതിൽ 2.5 5 ലക്ഷമാണ് നഷ്ടം. കൊല്ലത്ത് 5 വീടുകൾക്കും ഒരു കിണറിനുമാണ് നാശം. നഷ്ടം 1.68 ലക്ഷം . കരുനാഗപ്പള്ളിയിൽ 3 വീടിനും ഒരു കിണറിനും നാശമുണ്ടായതിൽ ഒരു ലക്ഷത്തോളം നഷ്ടം കണക്കാക്കി . പത്തനാപുരത്ത് ഒരു വീട് തകർന്നതിൽ 30,000 രൂപയും പുനലൂരിൽ 2 വീടുകൾക്ക് 47000 രൂപയും നഷ്ടം കണക്കാക്കി.