ബ്ലോക്ക് റിസോഴ്സ് പേഴ്സൺ: അപേക്ഷ ക്ഷണിച്ചു

post

വിവിധ ക്രേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട സ്‌കീമുകളുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി 14 ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാരുടെ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാർ 30 ദിവസം നിണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലനകാലം ഡ്യൂട്ടിയായി പരിഗണിക്കും. പ്രതിമാസം ഹോണറേറിയവും മറ്റ് അലവൻസുകളും ഉൾപ്പടെ 19,290 രൂപയാണ്. ജില്ലാടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നതിന് ബാദ്ധ്യസ്ഥരാണ്.

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജഞാനവുമാണ്. അപേക്ഷകർക്കുള്ള പ്രായപരിധി 2026 ജനുവരി 1ന് 35 വയസ്സ് കഴിയാൻ പാടില്ല. പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷത്തെ ഇളവ് ഉണ്ടായിരിക്കും. സാമൂഹ്യ- സന്നദ്ധ സേവന മേഖലയിലെ പരിചയം അഭികാമ്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 20-നകം ഗൂഗിൾ ലിങ്ക് (https://forms.gle/DZwrMVTZQZ9o3rg28) വഴിയോ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വെബ്സൈറ്റിൽ (www.socialaudit.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ലിങ്ക് വഴിയോ അപേക്ഷിക്കണം.