ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
പ്രൊഫഷണൽ ഡിഗ്രി കോഴ്സ് 2026 പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് മാസക്കാലത്തേക്ക് വേണ്ടി ജോലി ചെയ്യുന്നതിനായി പ്ലസ് ടു പാസായതും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളതും ടൈപ്പിംഗ് ജോലികളിൽ പ്രാവിണ്യമുള്ളവരുമായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജനുവരി 8ന് വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ അപേക്ഷകരെ തെരഞ്ഞെടുക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.org. അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: https://forms,gle/jHLmNAAxJP1PN8hRA, ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.






