ഡി.എൻ.ബി കോഴ്സ്; ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ
2025 വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ജനുവരി 9ന് വൈകുന്നേരം 4 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്കായി മേൽപ്പറഞ്ഞ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനം കാണുക. ഫോൺ: 0471-2525300.






