കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

post

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരി 8ന് തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നേരിട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് ഓൺലൈനായും നടത്തും. ആനയറ വേൾഡ് മാർക്കറ്റ് ക്യാമ്പസിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ പങ്കെടുക്കുന്നതിന് ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം ഹാജരാകണം.