തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് പത്താംക്ലാസ് പാസായവരിൽ നിന്നും കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു/ ബി.കോം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333, 9995005055.






