ഐഎച്ച്ആർഡി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ., 1 വർഷം - യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ., 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ., 1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സി.സി.എൽ.ഐ.എസ്., 6 മാസം, യോഗ്യത – എസ്.എസ്.എൽ.സി.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ., 6 മാസം, യോഗ്യത എസ്.എസ്.എൽ.സി.), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഡി.എൽ.എസ്.എം- 6 മാസം, യോഗ്യത – പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉള്ളതും കേരളാ പി.എസ്.സിയുടെ അംഗീകാരമുള്ള കോഴ്സുകളാണിവ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2234374, 9947986443.






