ബേപ്പൂർ വാട്ടർ ഫെസ്റ്റ് 2025: മാധ്യമ അവാർഡ്
ഡിസംബർ 26, 27, 28 തീയതികളിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസണിൻ്റെ മികച്ച മാധ്യമ കവറേജുകൾക്ക് അവാർഡുകൾ നൽകും.
മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വെവ്വേറെ അവാർഡുകളുണ്ട്. പ്രീ-ഇവന്റുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിക്കുക.
അച്ചടി മാധ്യമം
1. മികച്ച റിപ്പോർട്ട്
2. മികച്ച ഫോട്ടോ
3. സമഗ്ര കവറേജ്
ദൃശ്യമാധ്യമം
1. മികച്ച റിപ്പോർട്ട്
2. മികച്ച വീഡിയോ
3. സമഗ്ര കവറേജ്
ഓൺലൈൻ മീഡിയ
1.മികച്ച റിപ്പോർട്ട്
എഫ്.എം റേഡിയോ
1. മികച്ച റിപ്പോർട്ട്
ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്കൂൾ, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക.
കൈറ്റ് ചാമ്പ്യൻഷിപ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനം, ജലസാഹസിക പ്രകടനങ്ങള്‍, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍ കയാക്കിങ്, സെയിലിങ്, സര്‍ഫിങ്, സ്റ്റാന്‍ഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്ളൈ ബോര്‍ഡ്, ഡിങ്കി ബോട്ട് റേസ്, കണ്‍ട്രി ബോട്ട് റേസ്, മലബാറിൽ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഡിസംബര്‍ 26 മുതല്‍ 28 വരെ നടക്കും.







