പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ട്‌സ് പ്രകാരം, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എൽ ബി എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ്. ഡിസംബർ 23 മുതൽ ജനുവരി 10 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എംബിബിസ്/ബിഎഎംഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ്/ബിഎൻവൈഎസ് എന്നീ പരീക്ഷകൾ അല്ലെങ്കിൽ തത്തുല്യമായ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ ബിഒടി/ബിപിടി/ബിഎഎസ്എൽപി/ബിഎഡ്.സ്‌പെഷ്യൽ എഡ്യൂക്കേഷൻ അല്ലെങ്കിൽ തത്തുല്യമായ ബിരുദം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് അല്ലെങ്കിൽ പോസ്റ്റ് ഗ്രേഡുറ്റ് ഇൻ സൈക്കോളജി/സോഷ്യൽ വർക്ക്/സ്‌പെഷ്യൽ എഡ്യൂക്കേഷൻ/ചൈൽഡ് ഡെവലപ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദം. പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 40 ശതമാനം മാർക്കും വേണം.
ജനുവരി 18 ന് എറണാകുളത്ത് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ ബി എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.







