ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്. പ്ലസ്ടു (സയൻസ്), സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അംഗീകൃത സർക്കാർ/ സ്വകാര്യ സ്ഥാപനത്തിൽനിന്നും അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.







