അടച്ചുപൂട്ടൽ ലംഘനം; ഇന്ന് 1095 പേര്‍ക്കെതിരെ കേസ്

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 39, 16, 12

തിരുവനന്തപുരം റൂറല്‍ - 137, 125, 19

കൊല്ലം സിറ്റി - 192, 131, 70

കൊല്ലം റൂറല്‍ - 219, 1, 1

പത്തനംതിട്ട - 67, 72, 13

ആലപ്പുഴ- 101, 63, 10

കോട്ടയം - 15, 23, 0

ഇടുക്കി - 23, 9, 2

എറണാകുളം സിറ്റി - 17, 13, 1

എറണാകുളം റൂറല്‍ - 50, 10, 7

തൃശൂര്‍ സിറ്റി - 41, 43, 13

തൃശൂര്‍ റൂറല്‍ - 39, 43, 5

പാലക്കാട് - 49, 130, 2

മലപ്പുറം - 11, 19, 1

കോഴിക്കോട് സിറ്റി - 52, 0, 30

കോഴിക്കോട് റൂറല്‍ - 17, 24, 2

വയനാട് - 8, 0, 1

കണ്ണൂര്‍ - 10, 9, 0

കാസര്‍ഗോഡ് - 8, 18, 1