ജലജീവന്‍ മിഷന്‍: ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ക്ക് അനുമതി പളളിക്കല്‍ പഞ്ചായത്തിന്

post

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന് 9599  ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അനുമതി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് അനുമതി ലഭിച്ചത് പള്ളിക്കല്‍ പഞ്ചായത്തിനാണ്. മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്തിന് ഗാര്‍ഹിക കുടിവെള്ള കണക്ഷന് അനുമതി ലഭിച്ചത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെയും മറ്റ് ജലനിധി സൗകര്യങ്ങളുടെയും അഭാവം മൂലമാണ്  പഞ്ചായത്തില്‍ കൂടുതല്‍ കണക്ഷനുകള്‍ അനുവദിച്ചിട്ടുള്ളത്. വേനല്‍ കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിന് ഏറ്റവും വലിയ ആശ്വാസമാണ് ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ലഭ്യമാവുക. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജലജീവന്‍ മിഷനിലൂടെ  കുടിവെള്ളം ലഭ്യമാകും. കൊണ്ടോട്ടി ബ്ലോക്കിലെ ചീക്കോട് പഞ്ചായത്ത് 5748, ചെറുകാവ് 5091, മുതുവല്ലൂര്‍ 3380, പുളിക്കല്‍ 6054, വാഴക്കാട് 6746, വാഴയൂര്‍ 5746 എന്നിങ്ങനെയാണ് ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ അനുവദിച്ചിട്ടുള്ളത്.