ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

38 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി

മലപ്പുറം : ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് മൂന്ന്) 85 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 38 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,450 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ സ്വദേശി (36), എ.ആര്‍ നഗര്‍ സ്വദേശിനി (79), കക്കോവ് സ്വദേശി (32), മറ്റത്തൂര്‍ സ്വദേശി (31), പെരുമ്പടപ്പ് സ്വദേശി (29), ചീക്കോട് സ്വദേശി (66), മൊറയൂര്‍ സ്വദേശി (43), കോഡൂര്‍ വടക്കേമണ്ണ സ്വദേശി (56), ചോക്കാട് സ്വദേശി (48), എടപ്പാള്‍ സ്വദേശി (62), എടവണ്ണ സ്വദേശി (44), പൊന്നാനി ഈഴവതുരുത്തി സ്വദേശിനി (34), കണ്ണമംഗലം സ്വദേശി (32), കോലൊളമ്പ് സ്വദേശി (28), മോങ്ങം സ്വദേശി (11), എടക്കര സ്വദേശി (ഏഴ്), ചോക്കാട് സ്വദേശി (52), ആനക്കയം സ്വദേശി (23), മോങ്ങം സ്വദേശി (ആറ്), വാഴയൂര്‍ സ്വദേശി (40), കൊണ്ടോട്ടി സ്വദേശികളായ 58 വയസുകാരന്‍, 52 വയസുകാരന്‍, 16 വയസുകാരി, 15 വയസുകാരി, നാല് വയസുകാരി, 32 വയസുകാരി, എടപ്പാള്‍ കുമ്പിടി സ്വദേശി (39), മൈത്ര സ്വദേശി (20), ഡോക്ടറായ മലപ്പുറം സ്വദേശിനി (27), മമ്പാട് സ്വദേശിനി (13), മമ്പാട് സ്വദേശി (11), മമ്പാട് സ്വദേശി (18), മമ്പാട് സ്വദേശിനി (27), മഞ്ചേരി സ്വദേശി (24), നെടിയിരുപ്പ് സ്വദേശി (37), നിലമ്പൂര്‍ സ്വദേശി (42), ഒതുക്കുങ്ങല്‍ സ്വദേശിനി (67), പള്ളിക്കല്‍ സ്വദേശി (ഒന്ന്), പെരുമ്പടപ്പ് സ്വദേശി (27), എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശി (24), പെരുവെള്ളൂര്‍ സ്വദേശി (22), എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശിനി (55), പൊന്നാനി സ്വദേശികളായ 20 വയസുകാരന്‍, 47 വയസുകാരി, 27 വയസുകാരി, 50 വയസുകാരന്‍, 40 വയസുകാരി, 19 വയസുകാരി, 42 വയസുകാരി, 18 വയസുകാരന്‍, 14 വയസുകാരി, 23 വയസുകാരന്‍, പൂക്കോട്ടൂര്‍ സ്വദേശികളായ 33 വയസുകാരന്‍, 33 വയസുകാരന്‍, 22 വയസുകാരന്‍, പൂപ്പലം സ്വദേശിനി (40), കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജംഗ്ഷനിലെ സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നവരായ 31 വയസുകാരന്‍, 25 വയസുകാരന്‍, പുളിക്കല്‍ സ്വദേശിനി (45), പൊന്നാനി പുറങ്ങ് സ്വദേശിനി (16), താനാളൂര്‍ സ്വദേശിനി (55), തവനൂര്‍ സ്വദേശി (39), തെഞ്ഞിപ്പലം സ്വദേശിനി (23), എ.ആര്‍ നഗര്‍ സ്വദേശി (72) മലപ്പുറം സ്വദേശിയായ 25 വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ അങ്ങാടിപ്പുറം സ്വദേശിനി (57), ചെറിയമുണ്ടം സ്വദേശി (73), കൊണ്ടോട്ടി സ്വദേശി (31), കൊണ്ടോട്ടി സ്വദേശി (20), മലപ്പുറം സ്വദേശി (24), കുഴിമണ്ണ സ്വദേശി (54), പെരുവെള്ളൂര്‍ സ്വദേശി (31), വാണിയമ്പലം സ്വദേശിനി (16) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

മഹാരാഷ്ട്രയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശിനി (രണ്ട്), കര്‍ണ്ണാടകയില്‍ നിന്നെത്തിയ പുതുക്കോട് സ്വദേശിനി (31) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

കാളികാവ് സ്വദേശി (37), ഒതുക്കുങ്ങല്‍ സ്വദേശി (34), സൗദിയില്‍ നിന്നെത്തിയവരായ വേങ്ങര സ്വദേശി (35), വെട്ടം സ്വദേശി (47), പൊന്മുണ്ടം സ്വദേശി (45), മുണ്ടെരി സ്വദേശി (55), മുതുവല്ലൂര്‍ സ്വദേശി (39), പൂക്കോട്ടുംപാടം സ്വദേശി (28), യു.എ.ഇയില്‍ നിന്നെത്തിയവരായ എ.ആര്‍ നഗര്‍ സ്വദേശിനി (33), എടരിക്കോട് സ്വദേശി (35) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലുള്ളത് 32,563 പേര്‍

32,563 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 924 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 502 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒമ്പത് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 82 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 50 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 92 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 182 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,305 പേര്‍ വീടുകളിലും 1,334 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

59,664 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 67,078 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,321 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 59,664 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,700 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.